Connect with us

Kerala

കാലിക്കറ്റ് ഹീറോസിന് മിന്നുന്ന വിജയത്തുടക്കം

ആദ്യസെറ്റ് പരാജയപ്പെട്ട ശേഷം ഹീറോസിൻ്റെ ആവേശകരമായ തിരിച്ചുവരവ്

Published

|

Last Updated

ബെഗളൂരു | പ്രൈം വോളിബോൾ ലീഗിൽ കാലിക്കറ്റ് ഹീറോസിന് മിന്നുന്ന വിജയത്തുടക്കം. മുംബൈ മീറ്റേഴ്സിനെതിരായ മത്സരത്തിൽ 4-1നാണ് കാലിക്കറ്റ് ഹീറോസിൻ്റെ വിജയം.

അവേശകരമായ മത്സരത്തിൽ 10-15, 15-9, 15-8, 15-14, 15-11 എന്ന സ്കോറിലാണ് കാലിക്കറ്റ് ഹീറോസിൻ്റെ ആദ്യ വിജയം. ആദ്യ സെറ്റ് നഷ്ടപ്പെട്ടതോടെ ഉണർന്നു കളിച്ച ടീം തുടർസെറ്റുകൾ നേടിയാണ് ആവേശകരമായ വിജയം നേടിയത്. ഇതോടെ, രണ്ട് പോയിൻ്റ് നേടിയ ഹീറോസ് ടേബിളിൽ ഇടം നേടി.