Connect with us

National

യുവതിയെയും ആണ്‍ സുഹൃത്തിനെയും വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം ഇരുപത്തിയാറുകാരന്‍ ജീവനൊടുക്കി

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Published

|

Last Updated

ഭോപ്പാല്‍ | യുവതിയെയും ആണ്‍ സുഹൃത്തിനെയും വെടിവെച്ചുകൊലപ്പെടുത്തിയ ശേഷം ഇരുപത്തിയാറുകാരന്‍ ജീവനൊടുക്കി. അഭിഷേക് യാദവാണ് നാടന്‍ പിസ്റ്റള്‍ ഉപയോഗിച്ച് കൊലപാതകം നടത്തിയത്. സംഭവത്തില്‍ സ്നേഹലത ജാട്ട് (22), സുഹൃത്ത് ദീപക് ജാട്ട് (25) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഇരുവരെയും വെടിവെച്ച് കൊന്ന ശേഷം അഭിഷേക് സ്വയം വെടിയുതിര്‍ക്കുകയായിരുന്നു. മൂവരും അരമണിക്കൂറോളം സംസാരിച്ചതിനു ശേഷമാണ് അഭിഷേക് ഇരുവരെയും കൊലപ്പെടുത്തിയത് . കൊലപാതകത്തിനു ശേഷം പിന്നീട് സ്വയം വെടിയുതിര്‍ത്ത് അഭിഷേകും മരിക്കുകയായിരുന്നെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)

---- facebook comment plugin here -----

Latest