Connect with us

National

സുഹൃത്തിനൊപ്പം ഡ്രൈവിംഗ് പഠിക്കുകയായിരുന്ന 20കാരി കൂട്ടബലാത്സംഗത്തിനിരയായി; 5 പേര്‍ അറസ്റ്റില്‍

പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് പ്രതികള്‍ക്ക് വെടിയേറ്റു.

Published

|

Last Updated

ലക്‌നോ| ഉത്തര്‍പ്രദേശില്‍ സുഹൃത്തിനൊപ്പം ഡ്രൈവിംഗ് പഠിക്കുകയായിരുന്ന 20കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഒപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും പ്രതികള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. സംഭവത്തില്‍ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

നവംബര്‍ 30നാണ് സംഭവം. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തിനൊപ്പം സ്‌കൂട്ടി ഓടിക്കാന്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ഇതിനിടെയാണ് പ്രതികളിലൊരാള്‍ സ്ഥലത്തെത്തിയത്. മറ്റ് പ്രതികളെ കൂടി വിളിച്ച് വരുത്തിയ ശേഷം പെണ്‍കുട്ടിയുടെ സുഹൃത്തിനെ കീഴ്‌പ്പെടുത്തി.

തുടര്‍ന്ന് യുവതിയെ സമീപത്തെ കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. ഇരയുടെ സുഹൃത്തിനെയും ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അതുവഴി ഒരു വാഹനം കടന്നുപോയതോടെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു.

പ്രതികളിലൊരാളെ ഞായറാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഇയാളുടെ ഇരുകാലുകള്‍ക്കും വെടിയേറ്റു. ചോദ്യം ചെയ്യലില്‍ മറ്റ് പ്രതികളുടെ പേരുകള്‍ ഇയാള്‍ വെളിപ്പെടുത്തി. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ വീണ്ടും ഏറ്റുമുട്ടലുണ്ടായി. പ്രതികളില്‍ ഒരാള്‍ക്ക് കൂടി വെടിയേറ്റു. വെടിയേറ്റ പ്രതികള്‍ ചികിത്സയിലാണ്.

 

 

 

Latest