Connect with us

National

ബെംഗളൂരുവില്‍ നിന്നും കാണാതായ 12കാരനെ ഹൈദരാബാദില്‍ കണ്ടെത്തി

നമ്പള്ളി മെട്രോസ്‌റ്റേഷനിലെത്തി പോലീസ് പരിണവിനെ പിടികൂടുകയായിരുന്നു.

Published

|

Last Updated

ബെംഗളൂരു | ബെംഗളൂരു ഗുഞ്ജൂരിലെ കോച്ചിങ് സെന്ററായ ഡീന്‍സ് അക്കാദമിയില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി. പരിണവ് എന്ന 12കാരനെയാണ് ഹൈദരാബാദിലെ മെട്രോയില്‍ നിന്നും കണ്ടെത്തിയത്. ജനുവരി 21നാണ് കുട്ടിയെ കാണാതായത്.

കോച്ചിങ് ക്ലാസില്‍ നിന്നും പരിണവ് വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കുട്ടിയെ കാണാതാവുന്ന ദിവസം അവസാനമായി കണ്ടത് മജെസ്റ്റിക് ബസ് സ്റ്റേഷനിലാണ്. തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണത്തിലായിരുന്നു പോലീസ്. കുട്ടിയെ കാണാനില്ലെന്ന സന്ദേശം വീട്ടുകാര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്  ഇന്ന് ഹൈദരാബാദിലേക്കുള്ള യാത്രക്കിടെ ബെംഗളൂരു സ്വദേശി കുട്ടിയെ മെട്രോയില്‍ കാണാനിടയായി. ഫോണില്‍ കണ്ട സന്ദേശത്തിലെ കുട്ടിയാണ് മെട്രോയില്‍ ഉള്ളതെന്ന് മനസ്സിലാക്കിയതോടെ ഇയാള്‍ പോലീസില്‍ വിവരം അറിയിച്ചു.തുടര്‍ന്ന് നമ്പള്ളി മെട്രോസ്‌റ്റേഷനിലെത്തിയ പോലീസ് പരിണവിനെ പിടികൂടുകയായിരുന്നു.

എങ്ങനെയാണ് കുട്ടി അവിടെ എത്തിയതെന്നതില്‍ വ്യക്തത വന്നിട്ടില്ല. കുട്ടിയെ കണ്ടെത്തിയതോടെ സന്തോഷം പങ്കുവെച്ച് രക്ഷിതാക്കള്‍ സാമൂഹിക മാധ്യമത്തില്‍ വീഡിയോ പങ്കുവെച്ചു.

Latest