Connect with us

Kerala

ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റില്‍ നിന്നും 75കിലോ പഴകിയ മത്സ്യം പിടികൂടി

ആരോഗ്യ വകുപ്പ് സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി .

Published

|

Last Updated

പാലക്കാട് | പാലക്കാട് ചെറുപ്പുളശേരി മാര്‍ക്കറ്റില്‍ പഴകിയ മീന്‍ പിടികൂടി. ആരോഗ്യഭക്ഷ്യവിഭാഗം നടത്തിയ  മിന്നല്‍ പരിശോധനയില്‍ 75കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ഒറ്റപ്പാലം റോഡിലെ മാര്‍ക്കറ്റിലാണ് സംഭവം.

മീന്‍ സാമ്പിളുകള്‍ ശേഖരിച്ച് തത്സമയം മൊബൈല്‍ ലാബില്‍ പരിശോധിച്ചപ്പോള്‍ ഒരാഴ്ച പഴക്കമുള്ള മീനാണ് കണ്ടെത്തിയതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് സ്ഥാപന ഉടമകള്‍ക്ക് പിഴ ചുമത്തി .

Latest