Connect with us

National

മീററ്റില്‍ ശീതീകരണ സംഭരണിയുടെ മേല്‍ക്കൂര തകര്‍ന്ന് 5 മരണം; 30 പേര്‍ക്ക് പരിക്ക്

അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 26 പേരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു

Published

|

Last Updated

മീററ്റ് | യുപിയിലെ ദൗരാലയില്‍ ശീതീകരണ സംഭരണിയുടെ നിര്‍മ്മാണത്തിലിരുന്ന മേല്‍ക്കൂര തകര്‍ന്ന് അഞ്ച് മരണം. 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് 26 പേരെ രക്ഷപ്പെടുത്തിയതായും മറ്റുള്ളവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയതെന്നും സര്‍ക്കിള്‍ ഓഫീസര്‍ ആശിഷ് ശര്‍മ്മ പറഞ്ഞു.  26-ഓളം പേരെ അഗ്നിരക്ഷാ ടീമുകള്‍ രക്ഷപ്പെടുത്തി. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമായി നടക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും തകര്‍ച്ചയ്ക്ക് പിന്നിലെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.

 

Latest