Connect with us

Thrikkakara by-election

'യു ഡി എഫ് വികസനം മുടക്കികള്‍'; സില്‍വര്‍ ലൈനില്‍ മുഖ്യമന്ത്രി

എ വി ഗോപിനാഥിന്റെ നിലപാടാണ് എല്ലാവരും മാതൃകയാക്കേണ്ടതെന്നും പിണറായി പറഞ്ഞു.

Published

|

Last Updated

പാലക്കാട് | യു ഡി എഫ് വികസനം മുടക്കികളാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സാമൂഹികാഘാത പഠനത്തിന് വേണ്ടിയുള്ള അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് നിര്‍ത്തിവെക്കാന്‍ റവന്യൂ വകുപ്പ് ഉത്തരവിട്ടതിന് ശേഷം സില്‍വര്‍ ലൈന്‍ വിഷയം ചര്‍ച്ചയാക്കുകയാണ് മുഖ്യമന്ത്രി.

യു ഡി എഫ് കൊണ്ടുവരാന്‍ ശ്രമിച്ച ഹൈസ്പീഡ് റെയില്‍ പദ്ധതി സെമി സ്പീഡാക്കുക മാത്രമാണ് തങ്ങള്‍ ചെയ്തത്. വികസന കാര്യത്തില്‍ രാഷ്ട്രീയഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടാകണം. പാലക്കാട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥിന്റെ നിലപാടാണ് എല്ലാവരും മാതൃകയാക്കേണ്ടതെന്നും പിണറായി പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിനോട് തെറ്റിപ്പിരഞ്ഞ ഗോപിനാഥ് പാലക്കാട്ട് പിണറായിക്കൊപ്പം വേദി പങ്കിട്ടിരുന്നു. വികസന കാര്യത്തില്‍ പിണറായിക്കൊപ്പമാണ് എല്ലാവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.