Connect with us

Kozhikode

വിശ്വാസികള്‍ക്ക് അനുഗ്രഹമായി 'രിബാത്വ്' ഖുര്‍ആന്‍ ക്യാമ്പ്

രണ്ടാം ബാച്ചിന് ഇന്ന്  തുടക്കം

Published

|

Last Updated

നോളജ് സിറ്റി|വിശുദ്ധ ഖുര്‍ആന്‍ കൊണ്ട് അനുഗ്രഹീതമായ റമസാനില്‍ ജാമിഉല്‍ ഫുതൂഹില്‍ നടക്കുന്ന ‘രിബാത്വ്’ ഖുര്‍ആന്‍ ക്യാമ്പ് വിശ്വാസികള്‍ക്ക് അനുഗ്രഹമാകുന്നു. മൂന്ന് ദിവസം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായി പാരായണം ചെയ്യാന്‍ സഹായിക്കുന്ന തരത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കൃത്യമായ സമയക്രമം പാലിച്ചുള്ള വിപുലമായ ആരാധനാ കര്‍മങ്ങളും വൈജ്ഞാനിക ചര്‍ച്ചകളും ക്യാമ്പിന്റെ ഭാഗമായി നടക്കുന്നുണ്ട്.
സോഷ്യല്‍ മീഡിയയില്‍ നിന്നും മറ്റും പൂര്‍ണമായി മാറിനിന്ന് ആത്മീയ അനുഭവങ്ങളാണ് ക്യാമ്പ് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നത്. തിരക്കുകളില്‍ നിന്ന് ഒഴിവായി ഖുര്‍ആനുമായി ആത്മബന്ധം സ്ഥാപിക്കുവാനും ആഴത്തില്‍ സംവദിക്കാനും അവസരമൊരുക്കിയ ഈ മൂന്ന് ദിവസങ്ങള്‍ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി എന്ന് ആദ്യ ക്യാമ്പില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ആത്മീയമായ വലിയ ഉണര്‍വും മനഃശാന്തിയുമാണ് ഈ ക്യാമ്പ് തങ്ങള്‍ക്ക് സമ്മാനിച്ചതെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ഫെബ്രുവരി 26, മാര്‍ച്ച് മൂന്ന്, ഒമ്പത്, 15 തിയ്യതികളിലായി അടുത്ത ബാച്ചുകള്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ +91 70349 46663 എന്ന നമ്പറില്‍ ബന്ധപ്പെട്ട് സീറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും സംഘാടകര്‍ അറിയിച്ചു.

Latest