Connect with us

markaz milad campaign

'അല്‍മഹബ്ബ': മര്‍കസ് അന്താരാഷ്ട്ര മീലാദ് കാമ്പയിന്‍ പ്രഖ്യാപിച്ചു

'തിരുനബി(സ്വ): പ്രപഞ്ചത്തിന്റെ വെളിച്ചം' എന്ന പ്രമേയത്തില്‍ വിവിധ പദ്ധതികളും പരിപാടികളും ഒരുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനോടനുബന്ധിച്ച് നടക്കും.

Published

|

Last Updated

കോഴിക്കോട് | ഈ വര്‍ഷത്തെ നബിദിനാഘോഷത്തിന്റെ ഭാഗമായി അന്താരാഷ്ട്ര തലത്തില്‍ മര്‍കസ് സംഘടിപ്പിക്കുന്ന മീലാദ് കാമ്പയിന്‍ ‘അല്‍മഹബ്ബ’ പ്രഖ്യാപിച്ചു. സെപ്തംബര്‍ 27 ന് കേന്ദ്ര കാമ്പസില്‍ നടക്കുന്ന വിളംബര സംഗമത്തോടെ ആരംഭിക്കുന്ന കാമ്പയിനില്‍ മര്‍കസുമായി അക്കാദമിക് സഹകരണമുള്ള വിവിധ വിദേശ യൂണിവേഴ്സിറ്റികളും ഇന്ത്യയിലെ 23 സംസ്ഥാനങ്ങളിലെ മര്‍കസ് കാമ്പസുകളും ഭാഗമാകും. ‘തിരുനബി(സ്വ): പ്രപഞ്ചത്തിന്റെ വെളിച്ചം’ എന്ന പ്രമേയത്തില്‍ വിവിധ പദ്ധതികളും പരിപാടികളും ഒരുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനോടനുബന്ധിച്ച് നടക്കും. യു കെ, യു എ ഇ, മലേഷ്യ, ഈജിപ്ത്, ഫിജി, സഊദി അറേബ്യ, തുര്‍ക്കി, ബഹ്റൈന്‍, ആസ്ത്രേലിയ, കുവൈത്ത്, സിംഗപ്പൂര്‍, ടുണീഷ്യ, ഒമാന്‍, ജോര്‍ദാന്‍, ന്യൂസിലന്‍ഡ്, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ മര്‍കസ് പൂര്‍വവിദ്യാര്‍ഥി സംഘടനകള്‍ അല്‍ മഹബ്ബ കാമ്പയിന് നേതൃത്വം നല്‍കും.

മീലാദ് വിളംബരം, അല്‍ മൗലിദുല്‍ അക്ബര്‍, അക്കാദമിക് സെമിനാര്‍, സ്‌നേഹ സംഗമം, ഇശല്‍ സന്ധ്യ, മീലാദ് ഫെസ്റ്റ്, ഓണ്‍ലൈന്‍ ക്വിസ്, കാലിഗ്രഫി മത്സരം, ഹ്രസ്വ പ്രഭാഷണങ്ങള്‍, ഫ്ളാഷ്മോബ്, കുട്ടികളുടെ നബി, ജല്‍സത്തുല്‍ മാദിഹീന്‍ തുടങ്ങിയ സംഗമങ്ങളും കലാപരിപാടികളും മീലാദാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. പതിനായിരക്കണക്കിന് സ്‌നേഹജനങ്ങള്‍ സംഗമിക്കുന്ന അല്‍മൗലിദുല്‍ അക്ബര്‍ ഒക്ടോബര്‍ മൂന്നിന് സുബ്ഹ് നിസ്‌കാരാനന്തരം മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിക്കും.

കാമ്പയിനിന്റെ നടത്തിപ്പിനായി സി മുഹമ്മദ് ഫൈസി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് അബ്ദുസ്സ്വബൂര്‍ ബാഹസന്‍ ആവേലം, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി എന്നിവരുടെ നേതൃത്വത്തില്‍ 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ (ചെയര്‍മാന്‍), യൂസുഫ് ഹൈദര്‍ ഹാജി പന്നൂര്‍ (ജനറല്‍ കണ്‍വീനര്‍), സി പി സിറാജുദ്ദീന്‍ സഖാഫി (വര്‍ക്കിങ് കണ്‍വീനര്‍), വി പി എം ഫൈസി വില്യാപ്പള്ളി, വി എം റശീദ് സഖാഫി, മുഹമ്മദലി സഖാഫി വള്ളിയാട്, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബൂബക്കര്‍ സഖാഫി പന്നൂര്‍, അക്ബര്‍ ബാദുഷ സഖാഫി (വൈസ് ചെയര്‍മാന്മാര്‍), ഉനൈസ് മുഹമ്മദ് കല്‍പകഞ്ചേരി, അഡ്വ. മുഹമ്മദ് ശരീഫ്, കെ കെ ശമീം ലക്ഷദ്വീപ്, ലത്വീഫ് സഖാഫി പെരുമുഖം, എ കെ മൂസ ഹാജി, (കണ്‍വീനര്‍മാര്‍), കെ കെ അബൂബക്കര്‍ ഹാജി കിഴക്കോത്ത്, മുഹ്യിദ്ദീന്‍ കോയ സഖാഫി മലയമ്മ, വി പി എം സഖാഫി വില്യാപ്പള്ളി (കണ്‍വീനര്‍മാര്‍), മര്‍സൂഖ് സഅദി കാമില്‍ സഖാഫി, കെ മഹ്മൂദ്, സി കെ മുഹമ്മദ്, സഹ്ല്‍ സഖാഫി കട്ടിപ്പാറ (കോര്‍ഡിനേറ്റര്‍മാര്‍).

 

Latest