Connect with us

National

80 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി 37കാരന്‍

വൃദ്ധയുടെ ആഭരണങ്ങളും 15,000 രൂപയും മോഷ്ടിച്ചു

Published

|

Last Updated

കോലാര്‍ | 80 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ആഭരണങ്ങള്‍ മോഷ്ടിച്ച് 37കാരന്‍. കര്‍ണാടക കോലാര്‍ ജില്ലയിലെ ശ്രീനിവാസപുര പട്ടണത്തിലെ ഗഫാര്‍ ഖാന്‍ മൊഹല്ലയില്‍ താമസിക്കുന്ന ബാബ ജാന്‍ ആണ് പ്രതി. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ശ്രീനിവാസപുര പട്ടണത്തിലെ മുള്‍ബാഗല്‍ റോഡിലെ വയലിനടുത്തുള്ള ഗാരേജില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് വൃദ്ധയുടെ മൃതദേഹം കണ്ടെത്തിയത്. ശ്രീനിവാസപുരയിലെ പള്ളിയില്‍ പോവുകയാണെന്ന് പറഞ്ഞ് രണ്ട് ദിവസം മുമ്പ്് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ഇവര്‍. ശ്രീനിവാസപുരയില്‍ രണ്ട് ദിവസം താമസിച്ച ശേഷം തിങ്കളാഴ്ച വൈകിട്ട് വീട്ടിലേക്ക് മടങ്ങാന്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് പ്രതി ഇവരെ ലക്ഷ്യം വെച്ചെത്തിയത്.

തനിച്ചാണെന്ന് ഉറപ്പാക്കിയ ശേഷം വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്യുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം വൃദ്ധയുടെ ബാഗില്‍ നിന്ന് 15,000 രൂപ മോഷ്ടിച്ചു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചത്. ബാബാ ജാന്‍ വൃദ്ധയെ കൂട്ടിക്കൊണ്ടുപോകുന്നത് സമീപത്തുള്ള കടയിലെ ക്യാമറയിലാണ് പതിഞ്ഞത്. വൃദ്ധയുടെ പണവും ആഭരണങ്ങളും കൊള്ളയടിക്കാന്‍ വേണ്ടിയായിരുന്നു കുറ്റകൃത്യം ചെയ്തതെന്ന് പ്രതി പിന്നീട് സമ്മതിച്ചു.

Latest