Connect with us

National

യു എസില്‍ 30 അനധികൃത ഇന്ത്യക്കാര്‍ പിടിയില്‍; നാടുകടത്തും

ഇന്ത്യന്‍ ഡ്രൈവര്‍മാരില്‍ ചിലര്‍ക്ക് കലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുണ്ട്

Published

|

Last Updated

ന്യൂയോര്‍ക്ക്  | അമേരിക്കയില്‍ 30 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാര്‍ അറസ്റ്റിലായി. ലോറി ഡ്രൈവര്‍മാരായി ജോലി ചെയ്തുവരികയായിരുന്ന ഇവരെ വൈകാതെ നാടുകടത്തുമെന്നാണു റിപ്പോര്‍ട്ട്.

കഴിഞ്ഞ മാസം അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താന്‍ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അടക്കം 56 പേരാണ് പിടിയിലായത്. മെക്‌സിക്കോ, എല്‍ സാല്‍വദോര്‍, റഷ്യ എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരും ഉള്‍പ്പെടുന്നു.

ഇന്ത്യന്‍ ഡ്രൈവര്‍മാരില്‍ ചിലര്‍ക്ക് കലിഫോര്‍ണിയ പോലുള്ള സംസ്ഥാനങ്ങളിലെ ഡ്രൈവിംഗ് ലൈസന്‍സുണ്ട്.

മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാലത്ത് അമേരിക്കയില്‍ ജോലിയെടുക്കാന്‍ ചിലര്‍ക്ക് അനുമതി ലഭിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഇതിന് നിയമസാധുതയില്ല

 

Latest