Connect with us

First Gear

നിരവധി സവിശേഷതകളുമായി വരുന്നു, ഓല ഇലക്ട്രിക് സ്‌കൂട്ടര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയിലേക്ക്. ഓല ഗ്രൂപ്പ് സി ഇ ഒയും ചെയര്‍മാനുമായ ഭവിഷ് അഗര്‍വാളാണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്. കീലെസ്, ആപ്ലിക്കേഷന്‍ അധിഷ്ഠിത ആക്‌സസ്, ഏറ്റവും മികച്ച ഇന്‍-ക്ലാസ് അണ്ടര്‍ സീറ്റ് സ്റ്റോറേജ് സ്‌പേസ് എന്നിവ സ്‌കൂട്ടറിന്റെ സവിശേഷതകളാണ്. സ്‌കൂട്ടറിന് “കാറ്റഗറി-ലീഡിംഗ്” ലോംഗ് റേഞ്ച് ചാര്‍ജ് ലഭിക്കാന്‍ സാധ്യതയുണ്ട്. നീക്കം ചെയ്യാവുന്ന ലിഥിയം അയണ്‍ ബാറ്ററി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ക്ലൗഡ് കണക്റ്റിവിറ്റി, അലോയ് വീലുകള്‍, ടെലിസ്‌കോപ്പിക് സസ്പെന്‍ഷന്‍ അപ്പ് ഫ്രണ്ട് തുടങ്ങിയ പ്രത്യേകതകളും പുതിയ മോഡലിലുണ്ടാകും.

ഏകദേശം 2,400 കോടി രൂപയോളം മുതല്‍മുടക്കിയാണ് ഓല ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണത്തിനുള്ള പ്ലാന്റ് നിര്‍മിക്കുന്നത്. തുടക്കത്തില്‍ 2,000-ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കാന്‍ പ്ലാന്റിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞാല്‍ ഏറ്റവും നൂതനമായ “ഗ്രീന്‍” ഫാക്ടറിയായിരിക്കു ഇതെന്നും കമ്പനി വെളിപ്പെടുത്തുന്നു. ഓരോ വര്‍ഷവും ഒരുകോടി ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിര്‍മിക്കാനുള്ള ശേഷി പ്ലാന്റിന് ഉണ്ടായിരിക്കും. ആദ്യ ഘട്ടത്തില്‍ പ്രതിവര്‍ഷം രണ്ട് കോടി സ്‌കൂട്ടറുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിക്കുന്നത്. പ്രതിദിനം 25,000 ബാറ്ററികള്‍ ഉത്പാദിപ്പിക്കാനും പ്ലാന്റിന് സാധിക്കും.

യൂറോപ്പ്, യു കെ, ലാറ്റിന്‍ അമേരിക്ക, ഏഷ്യ പസഫിക്, ആസ്േ്രതലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളിലേക്ക് സ്‌കൂട്ടറുകള്‍ കയറ്റുമതി ചെയ്യുമെന്നും കമ്പനി അറിയിച്ചു. അതേസമയം വരാനിരിക്കുന്ന മോഡലിന്റെ വിലയോ, ബാറ്ററി സംബന്ധിച്ചുള്ള വിവരങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Latest