Connect with us

Kerala

കോഴിക്കോട് ജില്ലാ പഞ്ചായത്ത്, കോര്‍പറേഷന്‍ സീറ്റ് വിഭജനം; യു ഡി എഫില്‍ പ്രതിസന്ധി

Published

|

Last Updated

കോഴിക്കോട് | കോര്‍പറേഷനിലും ജില്ലാ പഞ്ചായത്തിലും സീറ്റ് വിഭജനം യു ഡി എഫിന് കീറാമുട്ടിയാകുന്നു. എല്‍ ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചാരണം തുടങ്ങിയെങ്കിലും യു ഡി എഫില്‍ തര്‍ക്കം തുടരുകയാണ്. നേരത്തെ മുന്നണിക്കൊപ്പമുണ്ടായിരുന്ന എല്‍ ജെ ഡി, കേരള കോണ്‍ഗ്രസ് എം സീറ്റുകള്‍ വീതംവെക്കുന്നത് സംബന്ധിച്ചാണ് പ്രധാന തര്‍ക്കം. കോര്‍പറേഷന്റേയും ജില്ലാ പഞ്ചായത്തിന്റേയും അതേ അവസ്ഥയാണ് ജില്ലയിലെ പല ബ്ലോക്ക് പഞ്ചായത്തുകളിലമുള്ളത്. ഇവിടങ്ങളിലും യു ഡി എഫില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്.

കഴിഞ്ഞ തവണ എല്‍ ജെ ഡി ജയിച്ച പയ്യോളി ഡിവിഷന് വേണ്ടി ലീഗും കോണ്‍ഗ്രസും ഉറച്ച് നില്‍ക്കുകയാണ്. ജില്ലാ തലത്തില്‍ പല തവണ ചര്‍ച്ച നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇപ്പോള്‍ തീരുമാനം എടുക്കാന്‍ സംസ്ഥാന കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.

കോഴിക്കോട് കോര്‍പറേഷനില്‍ സീറ്റുകളുടെ എണ്ണത്തില്‍ കോണ്‍ഗ്രസും ലീഗും ധാരണയിലെത്തിയെങ്കിലും ഏതൊക്കെ സീറ്റുകള്‍ എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. എല്‍ ഡി എഫ് സ്ഥാനാര്‍ഥി പട്ടിക കോര്‍പറേഷനില്‍ കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. സി എം പിക്ക് നല്‍കിയ സീറ്റുകള്‍ സംബന്ധിച്ചും തര്‍ക്കമുണ്ട്. വിജയ സാധ്യതയുള്ള സീറ്റ് വേണമെന്നാണ് സി എം പി പറയുന്നത്.