National
പട്ടേല്‍ മുസ്‌ലിം വിരുദ്ധനല്ല: അഡ്വാനി

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായി പട്ടേല്‍ മുസ്‌ലിംവിരുദ്ധനായിരുന്നില്ലെന്ന് ബി ജെ പി നേതാവ് എല്‍ കെ അഡ്വാനി. തന്റെ ബ്ലോഗിലാണ് അഡ്വാനി പട്ടേലിനെ കുറിച്ച് ഇങ്ങനെ വിശേഷിപ്പിച്ചത്. കോണ്‍ഗ്രസ് നേതാവും ചിന്തകനുമായിരുന്ന റഫീഖ് സക്കരിയയെയും ബ്ലോഗില്‍ അഡ്വാനി പരാമര്‍ശിക്കുന്നുണ്ട്.
ഒരു ദേശീയ മാസികയില്‍ പട്ടേലിനെ വര്‍ഗീയവാദിയാണെന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ മതേതരവാദിയെന്നും വിഷേശിപ്പിച്ചതിനെതിരെയാണ് അഡ്വാനിയുടെ പരാമര്‍ശം. പട്ടേലിനെ സംഘ്പരിവാര്‍ പൂജിക്കുന്നതിനും മറ്റുള്ളവരെ വെറുക്കുന്നതിനും പ്രേരിപ്പിച്ചത് പട്ടേലിന്റെ ഈ സ്വഭാവമായിരുന്നുവെന്നും മാഗസിന്‍ എഴുതിയിരുന്നു. പട്ടേല്‍ മുസ്‌ലിംവിരുദ്ധനല്ലെന്നും മുസ്‌ലിംകള്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചതാണെന്നുമുള്ള റഫീഖ് സക്കരിയ്യയുടെ പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയും ബ്ലോഗില്‍ അഡ്വാനി ചേര്‍ത്തിട്ടുണ്ട്.
---- facebook comment plugin here -----