Connect with us

National

രാജ്യത്ത് റോഡപകടങ്ങളില്‍ 12 ശതമാനം വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്തുടനീളമുള്ള അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗതയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യത്ത് കഴിഞ്ഞ വര്‍ഷം റോഡപകടങ്ങളില്‍ 12 ശതമാനം വര്‍ധന ഉള്ളതായി കേന്ദ്ര ഗതാഗത മന്ത്രാലയം. മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യത്തുടനീളമുള്ള അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും പ്രധാന കാരണങ്ങളിലൊന്ന് അമിതവേഗതയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2021ല്‍ 4,12,432 റോഡപകടങ്ങള്‍ രേഖപ്പെടുത്തിയപ്പോള്‍ 2022ല്‍ ഇത് 4,61,312 ആയി ഉയര്‍ന്നു.

റോഡപകടങ്ങളില്‍ മരിക്കുന്നവരുടെയും പരിക്കേല്‍ക്കുന്നവരുടെയും എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മരണങ്ങളില്‍ 9.4 ശതമാനവും പരിക്കുകളില്‍ 15.3 ശതമാനവുമാണ് വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം 1,68,491 പേര്‍ മരണപ്പെട്ടപ്പോള്‍ 4,43,366 പേര്‍ക്ക് പരിക്കേറ്റു.

2022ല്‍ 3.3 ലക്ഷം റോഡപകടങ്ങള്‍ക്ക് കാരണം അമിതവേഗതയാണ്. ശ്രദ്ധക്കുറവ്, മദ്യപിച്ച് വാഹനമോടിക്കല്‍, ട്രാഫിക് നിയമലംഘനം എന്നിവയും അപകടങ്ങള്‍ക്ക് കാരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

Latest