National
രാജ്യസഭയിലെ ബഹളം: ഇടത് എം പിമാര്‍ക്കെതിരെ പരാതി

ന്യൂഡല്‍ഹി പാര്‍ലമെന്റ് സമ്മേളനത്തിനിടെയുണ്ടായ പ്രതിപക്ഷ ബഹളത്തില്‍ ഇടത് എം പിമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി. എളമരം കരീം കഴുത്തിന് പിടിച്ച് തള്ളിയെന്ന് മാര്‍ഷല്‍ രാജ്യസഭ അധ്യക്ഷനെ അറിയിച്ചു. എം പി മാരായ വി ശിവദാസന്‍, ബിനോയ് വിശ്വം എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ട്.
എളമരം കരീം മാര്‍ഷലിനെ കൈയേറ്റം ചെയ്തെന്നാണ് രാജ്യസഭാ സെക്രട്ടേറിയേറ്റിന്റെ റിപ്പോര്‍ട്ടും. ഗുരുതുര ആരോപണങ്ങള്‍ നിലനില്‍ക്കെ ലോകസഭ സ്പീക്കര്‍ ഓം ബിര്‍ള രാജ്യസഭ അധ്യക്ഷന്‍ വെങ്കയ നായിഡുവിനെ കണ്ടു. നേരത്തെ പുറത്ത് നിന്നുള്ള ആളുകളെത്തി എം പിമാരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി വെങ്കയ്യ നായിഡുവിന് പരാതി നല്‍കിയിരുന്നു.
---- facebook comment plugin here -----