Connect with us

Kerala

വീട് കുത്തിതുറന്ന് മോഷണം: 30 പവന്‍ സ്വര്‍ണവും പണവും നഷ്ടപ്പെട്ടു

Published

|

Last Updated

പത്തനംതിട്ട |  ചിറ്റാര്‍ പെരുനാട് മാമ്പാറയില്‍ വീട് കുത്തിതുറന്ന് മോഷണം. മാമ്പാറ ഗോകുലില്‍ പരമേശ്വരന്‍ പിള്ളയുടെ വീടിന്റെ ജനല്‍ കുത്തിയിളക്കി അകത്തു കടന്നാണ് മോഷണം നടത്തിയത്. 30 പവനും 25,000 രൂപയുമാണ് മോഷണം പോയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് കിടപ്പുമുറയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും കവര്‍ന്നത്.

റാന്നി ഡി വൈ എസ് പി മാത്യു ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. പോലീസ് പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം ആരംഭിച്ചു.

 

 

---- facebook comment plugin here -----

Latest