Connect with us

Kerala

മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

Published

|

Last Updated

ഇടുക്കി | മൂലമറ്റത്ത് ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം പെട്ടന്ന് നിലച്ചതായി കെ എസ് ഇ ബി. മൂലമറ്റത്തെ കണ്‍ട്രോള്‍ സിസ്റ്റത്തിനാണ് തകരാര്‍ സംഭവിച്ചത്. ഇതിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകും. തകരാര്‍ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകാണെന്നും കെ എസ് ഇ ബി അറിയിച്ചു. വൈദ്യുതി ഉത്പ്പാദനത്തില്‍ 300 മെഗാവാട്ട് കുറവാണ് സംസ്ഥാനത്ത് ഇപ്പോഴുള്ളത്.

പ്രതിസന്ധി പരിഹരിക്കുന്നതിനായി ഇതര സംസ്ഥാന ജനറേറ്ററുകളില്‍ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ആവശ്യമെങ്കില്‍ അധിക വൈദ്യുതി വാങ്ങുമെന്നും ആശുപത്രികളിലടക്കം വൈദ്യുതി തടസ്സം നേരിടില്ലെന്നും വൈദ്യുതിമന്ത്രി അറിയിച്ചു.

 

---- facebook comment plugin here -----

Latest