Kerala
പോലീസിന്റെ മനോവീര്യം തകര്‍ക്കാന്‍ ശ്രമം: മുഖ്യമന്ത്രി

തിരുവനന്തപുരം | സംസ്ഥാനത്ത് പോലീസിനെതിരെ പ്രചാരണ വേല നടക്കുകയാണെന്നും മനോവീര്യം തകര്‍ക്കുയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുത്. പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതല മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അട്ടപ്പാടി ഷോളയൂരില്‍ ആദിവാസി മൂപ്പനെയും മകനെയും അറസ്‌റ് ചെയ്ത സംഭവത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കുടുംബ കലഹമാണ് തര്‍ക്കത്തിന് കാരണം. ക്രമസമാധാനം നിലനിര്‍ത്താനാണ് പോലീസ് ശ്രമിച്ചത്. പോലീസിന്റേത് സ്വാഭാവിക നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍ പോലീസിനെ ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നടപടി വിചിത്രമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അട്ടപാടിയില്‍ മൂപ്പനും മകനുമെതിരെ പോലീസ് നടത്തിയത് നരനായാട്ടാണ്. ഭാന്ത്ര് പിടിച്ചത് പോലയൊണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി.
മൂപ്പനെയും മകനെയും ബലം പ്രയോഗിച്ചു പിടിച്ചു കൊണ്ടുപോകുകയായിരുന്നെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ എന്‍ ഷംസുദീന്‍ എം എല്‍ എ പറഞ്ഞു. ഭീകര വാദികളെ പിടിക്കും പോലെ പോലീസ് സംഘമെത്തി. സി പി എം നിര്‍ദ്ദേശ പ്രകാരമാണ് പോലീസ് നടപടി. സി പി എമ്മുമായി മുരുകന്‍ തെറ്റിയതാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു.