Connect with us

National

ജമ്മു കശ്മീരില്‍ ഏറ്റ്മുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു

Published

|

Last Updated

ബുദ്ഗാം |  ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബുദ്ഗാമിലെ മൊച് വ ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

ഏറ്റുമുട്ടലില്‍ ഒരു ഭീകരരെ വധിച്ചതായി കശ്മീര്‍ സോണ്‍ പോലീസ് അറിയിച്ചു. ഇയാളില്‍നിന്നും എ കെ 47 തോക്കും പിസ്റ്റലും കണ്ടെടുത്തിട്ടുണ്ട്.

പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പൊലീസും സുരക്ഷാസേനയും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നത്.
വെള്ളിയാഴ്ച റംമ്പാന്‍ ജില്ലയിലെ ബനിഹാല്‍ ഏരിയയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ക്ക് പരുക്കേറ്റിരുന്നു

---- facebook comment plugin here -----

Latest