Connect with us

National

പാര്‍ലിമെന്റില്‍ ഇപ്പോള്‍ ഒരു ജനാധിപത്യ മര്യാദയുമില്ല: ഇടത് എം പിമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | പാര്‍ലിമെന്റ് സമ്മേളനങ്ങള്‍ക്കിടെ ഇപ്പോള്‍ നടക്കുന്നത് ഒരു ജനാധിപത്യ മര്യാദകളുമില്ലാത്ത പ്രവൃത്തികളാണെന്ന വിമര്‍ശനവുമായി ഇടത് എം പിമാര്‍. പാര്‍ലിമെന്ററി കമ്മിറ്റികളെ നോക്കുകുത്തിയാക്കി. പരിശോധനകള്‍ ഒന്നും നടക്കാതെ ബില്ലുകള്‍ പാസാക്കുന്നു. പ്രതിപക്ഷത്തിന്റെ ഒരു ആവശ്യവും ചര്‍ച്ച ചെയ്യുന്നില്ല. ബില്ലുകളെക്കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷ അംഗങ്ങളുടെ മൈക്കുകള്‍ ഓഫ് ചെയ്യുന്നു. പാര്‍ലിമെന്ററി കമ്മിറ്റിയുടെ പരിശോധനക്ക് ബില്ലുകളൊന്നും എത്തുന്നില്ലെന്നും ഇടത് എം പിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷ ബഹളം ബില്ലുകള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരമായി ഭരണപക്ഷം കാണുന്നു. ഗുരുതരമായ സാഹചര്യമാണ് പാര്‍ലിമെന്റിനകത്ത്. മാധ്യമപ്രവേശനം വിലക്കിയതോടെ അകത്ത് നടക്കുന്ന കാര്യങ്ങള്‍ പുറംലോകം അറിയുന്നില്ല. സഭ ടിവി പലപ്പോഴും നിര്‍ത്തിവെക്കുന്നു. ഇത് പൗരാവകാശ ലംഘനമാണ്. പ്രതിപക്ഷ ഐക്യത്തില്‍ കോണ്‍ഗ്രസിന് ഇങ്ങോട്ടും വരാം. പാര്‍ലിമെന്റിലെ വിഷയത്തില്‍ ഒന്നിച്ച് നിക്കാം എന്നാണ് രാഹുല്‍ ഗാന്ധിയുടെ യോഗത്തില്‍ തീരുമാനിച്ചതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

 

 

---- facebook comment plugin here -----

Latest