Connect with us

Kerala

കെ എം ബഷീറിന്റെ കുടുംബത്തിനുള്ള ധനസഹായം കായിക മന്ത്രി കൈമാറി

Published

|

Last Updated

കെ എം ബഷീറിന്റെ കുടുംബത്തിനുള്ള ധന സഹായം കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍ സിറാജ് ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജിക്ക് കൈമാറുന്നു

തിരുവനന്തപുരം | ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ച് കാറിടിച്ച് കൊലപ്പെടുത്തിയ സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബഷീറിന്റെ രണ്ടാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് കേരള പത്രപ്രവര്‍ത്തക യൂനിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. ബഷീറിന്റെ ഛായാ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കായിക മന്ത്രി വി അബ്ദുര്‍ഹ്മാന്‍ കെ എം ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

ചടങ്ങില്‍ പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റിയും തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബും സംയുക്തമായി സമാഹരിച്ച ബഷീറിന്‍രെ കുടുംബത്തിനുള്ള ധന സഹായം കായിക മന്ത്രി വി അബ്ദുര്‍റഹ്മാന്‍ സിറാജ് ദിനപത്രം ഡയറക്ടര്‍ എ സൈഫുദ്ദീന്‍ ഹാജിക്ക് കൈമാറി. ബഷീറിന്റെ മക്കളുടെ പേരിലുള്ള ചെക്കുകളാണ് മന്ത്രി കൈമാറിയത്.

കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലം അധ്യക്ഷത വഹിച്ചു. യൂനിയന്‍ സംസ്ഥാന കമ്മിറി അംഗം ആര്‍ കിരണ്‍ ബാബു, തിരുവനന്തപുരം പ്രസ്‌ക്ലബ്ബ് മുന്‍ പ്രസിഡന്റ് ജി പ്രമോദ്, എ സൈഫുദ്ദീന്‍ ഹാജി, അരവിന്ദ് ശശി, ഖാസിം എ ഖാദര്‍, ശ്രീജിത്ത്് ശ്രീധരന്‍, ആര്‍ പ്രദീപ് സംസാരിച്ചു. യൂനിയന്‍ ട്രഷറര്‍ അനുപമ ജി നായര്‍ നന്ദി പറഞ്ഞു.

 

---- facebook comment plugin here -----

Latest