Connect with us

Ongoing News

ഒളിംപിക്‌സ് ഡിസ്‌കസ് ത്രോ ഫൈനലില്‍ കമല്‍പ്രീത് കൗര്‍ ആറാമത്

Published

|

Last Updated

ടോക്യോ | ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കിയിരുന്ന കമല്‍പ്രീത് കൗര്‍ വനിതാ ഡിസ്‌കസ് ത്രോ ഫൈനലില്‍ ആറാമത്. മൂന്നാം ശ്രമത്തില്‍ 63.70 മീറ്റര്‍ ദൂരം എറിയാന്‍ അവര്‍ക്ക് സാധിച്ചു. ആദ്യ മൂന്ന് റൗണ്ടിലും ആറാം സ്ഥാനത്തായിരുന്നു അവര്‍.

ആദ്യ ശ്രമത്തില്‍ 61.62 മീറ്റര്‍ ദൂരം എറിയാനായി. രണ്ടാം ഏറ് ഫൗള്‍ ആയിരുന്നു. ഇതിന് പിന്നാലെ മഴ കളി തടസ്സപ്പെടുത്തി. നാലാം ശ്രമവും ഫൗള്‍ ആയിരുന്നു. അഞ്ചാം ശ്രമം 61.37 മീറ്റര്‍ ദൂരം താണ്ടി.

64 മീറ്റര്‍ എറിഞ്ഞാണ് ഫൈനലില്‍ എത്തിയത്.