Connect with us

Kerala

ഷേക്ക് ദര്‍വേശ് സാഹിബ് പുതിയ ജയില്‍ മേധാവി

Published

|

Last Updated

തിരുവനന്തപുരം | പുതിയ ജയില്‍ മേധാവിയായി ഷേക്ക് ദര്‍വേശ് സാഹിബിനെ നിയമിച്ചു. ഋഷിരാജ് സിംഗ് വിരമിച്ച ഒഴിവിലാണ് നിയമനം.

എ ഡി ജി പി റാങ്കില്‍ കേരള പോലീസ് അക്കാദമി ഡയറക്ടര്‍ ആയി സേവനമനുഷ്ഠിക്കുകയായിരുന്നു. 1990 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ഷേക്ക് ദര്‍വേശ് സാഹിബ്‌. നേരത്തേ ക്രൈം ബ്രാഞ്ച്, വിജിലൻസ് എ ഡി ജി പിയായിട്ടുണ്ട്.

2019ല്‍ ഉത്തര മേഖലാ എ ഡി ജി പിയായി നിയമിതനായി. പാലക്കാട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ എസ് പിയായിരുന്നു. ആന്ധ്രാ പ്രദേശിലെ കഡപ്പ സ്വദേശിയാണ്.