Connect with us

Techno

ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എ സ്മാര്‍ട്ട്‌ഫോണ്‍ നാളെ മുതല്‍ ഇന്ത്യയിലും

Published

|

Last Updated

ന്യൂഡല്‍ഹി | ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എ സ്മാര്‍ട്ട്‌ഫോണ്‍ ഓഗസ്റ്റ് രണ്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ജിയോ എക്സ്‌ക്ലൂസീവ് ഡിവൈസ് ലോക്ക് പ്രോഗ്രാമിലാണ് ലഭ്യമാകുക. ഫോണ്‍ വാങ്ങുമ്പോള്‍ 550 രൂപ തല്‍ക്ഷണ ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുന്നതാണ്.

ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എ സ്മാര്‍ട്‌ഫോണിന് ഇന്ത്യയില്‍ 7,000 രൂപയില്‍ താഴെയായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫിനിക്സ് ഇന്ത്യന്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ജിയോയുമായി ചേര്‍ന്നാണ് സ്മാര്‍ട്ട് 5 ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന.

എച്ച്ഡി + റെസല്യൂഷന്‍ വരുന്ന 6.52 ഇഞ്ച് ഡിസ്‌പ്ലേ, സെല്‍ഫി കാമറ ഉള്‍പ്പെടുന്ന ഒരു ഡ്രോപ്പ് നോച്ച്, പിന്നിലായി ഒരു ഫിസിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ടെക്‌സ്ചര്‍ ഗ്രേഡിയന്റ് കളര്‍ ഡിസൈന്‍ എന്നിവയാണ് ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എ സ്മാര്‍ട്ട്‌ഫോണിന്റെ സവിശേഷതകള്‍. ഓഷ്യന്‍ വേവ്, ക്വെറ്റ്‌സല്‍ സിയാന്‍, മിഡ്നൈറ്റ് ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ലഭ്യമാകും. സ്മാര്‍ട്ട്‌ഫോണിന് 8.7 എംഎം കനവും 183 ഗ്രാം ഭാരവുമുണ്ട്.

500 ഡിസ്പ്ലേ ബ്രൈറ്റ്‌നെസ്സ്, 5,000 എംഎഎച്ച് ബാറ്ററി, 13 മണിക്കൂര്‍ ഗെയിമിംഗ് സമയം, 19 മണിക്കൂര്‍ എച്ച്ഡി വീഡിയോ പ്ലേബാക്ക് സമയം, 16 മണിക്കൂര്‍ വെബ് ബ്രൗസിംഗ് സമയം എന്നിവയും സ്മാട്ട്‌ഫോണിന്റെ പ്രത്യേകതയാണ്. ഈ സ്മാര്‍ട്ട്‌ഫോണിന്റെ ചിത്രങ്ങള്‍ 13 എംപിയും 2 എംപി കാമറയുമുള്ള ഡ്യുവല്‍ കാമറ സംവിധാനമുള്ളതാണ്.

മീഡിയടെക്ക് ഹീലിയോ ജി 25 എസ്ഒസി പ്രോസസര്‍, 2 ജിബി റാം, 32 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജ് എന്നിവയും ഫോണില്‍ ഉള്‍പ്പെടുന്നു. ഇന്‍ഫിനിക്സ് സ്മാര്‍ട്ട് 5 എയില്‍ കണക്റ്റിവിറ്റി ഓപ്ഷനുകളുമായി 3.5 എംഎം ജാക്ക്, ബ്ലൂടൂത്ത് 5.0, മൈക്രോ-യുഎസ്ബി പോര്‍ട്ട് തുടങ്ങിവ നല്‍കിയിട്ടുണ്ട്.

Latest