Connect with us

International

ഇടിക്കൂട്ടില്‍ ഇന്ത്യക്ക് നിരാശ; സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗത്തില്‍ സതീഷ് കുമാറിന് തോല്‍വി

Published

|

Last Updated

ടോക്യോ | ഒളിമ്പിക്‌സിലെ ഇടിക്കൂട്ടില്‍ ഇന്ത്യക്ക് ഇന്നും നിരാശയുടെ ദിനം. പുരുഷന്‍മാരുടെ ബോക്‌സിങ് സൂപ്പര്‍ ഹെവിവെയ്റ്റ് വിഭാഗം ക്വാര്‍ട്ടര്‍ ഫൈനലില്‍ സതീഷ് കുമാറിന് തോല്‍വി. 2019ലെ ലോക ചാമ്പ്യനായ ഉസ്‌ബെക്കിസ്ഥാന്റെ ബഖോദിര്‍ ജലോലോവാണ് സതീഷ് കുമാറിനെ തോല്‍പ്പിച്ചത്. 5-0നാണ് ജലോലോവിന്റെ വിജയം.പരുക്കുമായി കളത്തിലിറങ്ങിയ ഇന്ത്യന്‍ താരത്തെ ജലോലോവ് കീഴ്‌പ്പെടുത്തുകയായിരുന്നു.

പുരുഷ വിഭാഗം ഹോക്കിയില്‍ 41 വര്‍ഷത്തെ ഇടവേളക്കുശേഷം സെമി ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യന്‍ ഹോക്കി ടീം ഇന്ന് ബ്രിട്ടനെ നേരിടും. വൈകീട്ട് 5.30നാണ് മത്സരം

Latest