National
മുംബൈയില്‍ എടിഎം തട്ടിപ്പ്; റൊമാനിയന്‍ പൗരന്‍ പിടിയില്‍
മുംബൈ | മുംബൈയില്‍ എടിഎമ്മുകളില്‍ നിന്നും പണം കവര്‍ന്ന സംഭവത്തില്‍ റൊമാനിയന്‍ പൗരന്‍ അറസ്റ്റില്‍. ലോഖന്ദ്വാല പ്രദേശത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്നും മൂന്ന് ലാപ്ടോപ്പുകള്‍, 166 എടിഎം കാര്‍ഡുകള്‍, പണം എണ്ണുന്ന രണ്ടു മെഷിനുകള്‍, ഒരു കാര്‍ഡ് സൈ്വപ്പിംഗ് റീഡര്‍ എന്നിവ കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തുവരികയാണ്







