Connect with us

Pathanamthitta

വീട്ടില്‍ ഒറ്റപ്പെട്ടുപോയ പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കും

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട നാരങ്ങാനം മാടുമേച്ചിലില്‍ ഒറ്റയ്‌ക്കൊരു വീട്ടില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടിയുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശിശു സംരക്ഷണ സ്ഥാപനത്തിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഇനിയും പഠിക്കാന്‍ താത്പര്യമുണ്ടെന്ന് പെണ്‍കുട്ടി മന്ത്രിയെ അറിയിച്ചു. മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് നേരത്തേ വനിത ശിശുവികസന വകുപ്പ് പത്തനംതിട്ട ശിശു സംരക്ഷണ യൂണിറ്റ് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും സുരക്ഷിതയായി ജില്ലയിലെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റി പാര്‍പ്പിച്ചിരുന്നു. പെണ്‍കുട്ടിക്ക് ആവശ്യമായ മാനസിക പിന്തുണ നല്‍കുകയും പ്രത്യേക കൗണ്‍സിലിങ് ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല.

വീട്ടിലേക്ക് തിരികെ പോകാന്‍ താത്പര്യമില്ലെന്നും സംരക്ഷണ കേന്ദ്രത്തില്‍ താന്‍ സന്തോഷവതിയാണെന്നും പെണ്‍കുട്ടി മന്ത്രിയെ അറിയിച്ചു. തന്റെ 11 വയസുള്ള അനുജന്റെ കാര്യം പെണ്‍കുട്ടി മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത് പ്രകാരം തുടരന്വേഷണം നടത്തി കാര്യങ്ങള്‍ തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.

Latest