Connect with us

Malappuram

മലബാർ വിദ്യാഭ്യാസ അവകാശ നിഷേധം: വിദ്യാർഥി പ്രതിഷേധം കനത്തു

Published

|

Last Updated

എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾ വീട്ടുപടിക്കൽ പ്രതിഷേധിക്കുന്നു.

മലപ്പുറം | മലബാർ വിദ്യാഭ്യാസ അവകാശ നിഷേധത്തിനെതിരെ കേരള മുസ്ലിം ജമാഅത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സമരപരിപാടികളുടെ ഭാഗമായി “ഇനി ഞങ്ങൾ എവിടെ പഠിക്കണം” എന്ന പേരിൽ എസ് എസ് എഫ്  വിദ്യാർഥി പ്രതിഷേധം സംഘടിപ്പിച്ചു. മലബാർ ജില്ലകളിലെ ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികളുടെയും അനുപാതത്തിനനുസരിച്ച് ഉപരിപഠനത്തിനുള്ള സീറ്റുകൾ നിലവിൽ ലഭ്യമല്ല. കാലങ്ങളായി ഭരണകൂട പങ്കാളിത്തത്തോടെ തുടരുന്ന വിദ്യാഭ്യാസ അവകാശ നിഷേധത്തിന് താത്കാലിക പരിഹാരങ്ങൾക്ക് പകരം ശാശ്വത പരിഹാരം വേണമെന്നതാണ് വിദ്യാർഥികളുടെ ആവശ്യം.

ജില്ലയിലെ 93 സെക്ടറുകളിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. 500ലധികം എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർഥികൾ സ്വന്തം വീടുകളിൽ പ്ലക്കാർഡുയർത്തിയാണ് പ്രതിഷേധത്തിൻ്റെ ഭാഗമായത്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് വ്യത്യസ്ത തലങ്ങളിലുള്ള പ്രതിഷേധ പദ്ധതികൾ കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആസൂത്രണം ചെയ്തുവരുന്നുണ്ട്.

അതിന്റെ ഭാഗമായി ഓരോ നിയോജക മണ്ഡലത്തിലെയും സ്ഥിതിവിവര കണക്കുകൾ സഹിതം വിഷയത്തിൽ അടിയന്തരമായി ഇടപെടാൻ ആവശ്യപ്പെട്ടുകൊണ്ട് ജില്ലയിലെ മുഴുവൻ എം എൽ എമാർക്കും നിവേദനങ്ങൾ നൽകും.

Latest