Connect with us

National

ബാബുല്‍ സുപ്രിയോ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു

Published

|

Last Updated

കൊല്‍ക്കത്ത  |  രണ്ടാം മോദി മന്ത്രിസഭയില്‍ നിന്ന് പുറത്താക്കപ്പെട്ട ബി ജെ പി നേതാവ് ബാബുല്‍ സുപ്രിയോ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം തന്റെ പുതിയ തീരുമാനം അറിയിക്കുകയായിരുന്നു.

രാഷ്ട്രീയത്തില്‍ നിന്നും വിട. എം പി സ്ഥാനം രാജിവെക്കുകയാണ്. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ല. ടി എം സി, കോണ്‍ഗ്രസ്, സി പി എം എവിടേക്കുമില്ല. ആരും എന്നെ വിളിച്ചിട്ടില്ലെന്ന് ഞാന്‍ ഉറപ്പിച്ചു പറയുകയാണ്. ഞാന്‍ വണ്‍ ടീം കളിക്കാരനാണ്. എപ്പോഴും ഒരു ടീമിനെയേ പിന്തുണച്ചിട്ടുള്ളൂ. അത് മോഹന്‍ ബഗാനാണ്. ഒരേയൊരു പാര്‍ട്ടിക്കൊപ്പം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. അത് ബി ജെ പിയാണെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ക്ക് സാമൂഹിക സേവനം നടത്താന്‍ രാഷ്ട്രീയം വേണമെന്നില്ല. എം പിമാര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച മന്ദിരം ഒരു മാസത്തിനുള്ളില്‍ ഒഴിയുമെന്നും അദ്ദേഹം അറിയിച്ചു. തന്റെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന തരത്തില്‍ ചോദ്യങ്ങള്‍ വരാം. എന്നാല്‍ ബന്ധമുണ്ടെന്ന് തന്നെയാണ് മറയില്ലാതെ ഞാന്‍ പറയുന്നത്. 2014നും 2019 നും ഇടയില്‍ വലിയ വ്യത്യാസങ്ങളുണ്ടായിട്ടുണ്ട്. മുതിര്‍ന്നവരും യുവാക്കളുമായി വലിയ നേതൃനിര തന്നെയുണ്ട്. അവരുടെ നേതൃത്വത്തില്‍ പാര്‍ട്ടി പുതിയ ഉയരങ്ങളിലെത്തും. ആര് വരുന്നു പോകുന്നു എന്നത് പ്രശ്നമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest