Ongoing News
വനിതാ ബോക്‌സിംഗ്: ലൗലിന ക്വാര്‍ട്ടറില്‍
ടോക്യോ | വനിതകളുടെ 69 കിലോഗ്രാം വിഭാഗം ബോക്സിംഗില്‍ ഇന്ത്യയുടെ ലൗലിന ബൊര്‍ഗോഹെയ്ന്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പരിചയ സമ്പന്നയായ ജര്‍മന്‍ താരം നദൈന്‍ ആപ്റ്റ്സിനെ പരാജയപ്പെടുത്തിയാണ് ലൗലിന മുന്നേറിയത്. മെഡലിലേക്ക് ഒരു വിജയം മാത്രം അകലെയാണ് ലൗലിന. ക്വാര്‍ട്ടറില്‍ വിജയിച്ചാല്‍ വെങ്കല മെഡല്‍ ഉറപ്പിക്കാം. ലോക നാലാം സീഡായ ചെന്‍ നിന്‍ ചിന്നിനെ ജൂലൈ 30 ന് നടക്കുന്ന മത്സരത്തില്‍ ലൗലിന നേരിടും.
നദൈന്‍ ആപ്റ്റ്സിനെതിരെ മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ ലൗലിന ആധികാരിക ജയത്തോടെയാണ് ക്വാര്‍ട്ടറില്‍ കടന്നത്. താരത്തിന്റെ പ്രഥമ ഒളിമ്പിക്സ് ആണിത്.







