Connect with us

Techno

വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | വണ്‍പ്ലസ് നോര്‍ഡ് 2 5ജി സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍. വണ്‍പ്ലസ് നോര്‍ഡിന്റെ പിന്‍ഗാമിയായ ഈ സ്മാര്‍ട്ട് ഫോണില്‍ വലിയ പ്രൈമറി കാമറ, വലിയ ബാറ്ററി, വേഗതയേറിയ ചാര്‍ജിംഗ് എന്നിവ ലഭ്യമാണ്. ഇന്ത്യയില്‍ വണ്‍പ്ലസ് നോര്‍ഡ് 2 5ജിയുടെ 6 ജിബി + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 27,999 രൂപയാണ് വില. 8 ജിബി + 128 ജിബി സ്റ്റോറേജ് മോഡലിന് 29,999 രൂപ നല്‍കണം. 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 34,999 രൂപയാണ്. ബ്ലൂ ഹേസ്, ഗ്രേ സിയറ എന്നീ നിറങ്ങളിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുന്നത്.

6.44 ഇഞ്ച് 90 ഹെര്‍ട്സ് അമോലെഡ് എഫ്എച്ച്ഡി + റെസല്യൂഷന്‍ ഡിസ്പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. മുന്‍വശത്തും പിന്‍ഭാഗത്തും കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് സുരക്ഷ, 6/8/12 ജിബി റാം, 128/256 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മീഡിയടെക് ഡൈമെന്‍സിറ്റി 1200 എഐ എസ്ഒസി പ്രോസസര്‍, രണ്ട് 5 ജി സിം കാര്‍ഡ് സ്ലോട്ടുകള്‍, 4,500 എംഎഎച്ച് ബാറ്ററി, 65ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട്, കണക്റ്റിവിറ്റി ഓപ്ഷനുകളായി വൈ-ഫൈ 6, ബ്ലൂടൂത്ത് 5.0, എന്നിവയാണ് വണ്‍പ്ലസ് നോര്‍ഡ്2 5ജി സ്മാര്‍ട്ട്ഫോണിന്റെ സവിശേഷതകള്‍.

വണ്‍പ്ലസ് നോര്‍ഡ് 2 സ്മാര്‍ട്ട് ഫോണിന്റെ പിന്നില്‍ ട്രിപ്പിള്‍ കാമറ, ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനുള്ള 50 എംപി പ്രൈമറി സെന്‍സര്‍, 8 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ നല്‍കിയിട്ടുണ്ട്. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 32 എംപി സെല്‍ഫി കാമറയാണുള്ളത്. ഡ്യുവല്‍-വ്യൂ വീഡിയോ എന്നറിയപ്പെടുന്ന ഒരേ സമയം സെല്‍ഫി കാമറയും പിന്നിലെ പ്രൈമറി കാമറയും ഉപയോഗിച്ച് ഷൂട്ട് ചെയ്യാന്‍ സാധിക്കുന്ന ഫീച്ചറും സ്മാര്‍ട്ട്ഫോണിലുണ്ട്. പ്രൈമറി 50 എംപി കാമറയ്ക്ക് 4കെ വീഡിയോകള്‍ ഷൂട്ട് ചെയ്യാന്‍ സാധിക്കും.

Latest