Connect with us

National

സഹകരണ സംഘങ്ങളെ സംസ്ഥാന പട്ടികയില്‍ നിന്ന് കേന്ദ്രം മാറ്റുന്നു

Published

|

Last Updated

ന്യൂഡല്‍ഹി | സഹകരണ സംഘങ്ങളെ സംസ്ഥാന പട്ടികയില്‍ നിന്ന് മാറ്റി പൊതു പട്ടികയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതിനായി ഭരണഘടന ഭേദഗതി വരുത്താനാണ് തീരുമാനം. സഹകരണ വകുപ്പിന് പുതിയ മന്ത്രാലയമുണ്ടാക്കിയതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ നീക്കം.

ഒന്നിലേറെ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സഹകരണ സംഘങ്ങളുടെ കാര്യത്തില്‍ മാത്രമേ കേന്ദ്രത്തിന് നിയമനിര്‍മാണം സാധ്യമാകൂ എന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു. ഇതിനെ മറികടക്കുക കൂടിയാണ് ഭരണഘടനാ ഭേദഗതിയുടെ ലക്ഷ്യം.

2012ല്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്ന 97-ാം ഭരണഘടനാ ഭേദഗതിയുടെ ആനുകൂല്യം സര്‍ക്കാര്‍ സഹകരണ വകുപ്പ് രൂപവ്ത് കരിച്ചപ്പോള്‍ പ്രതീക്ഷിച്ചിരുന്നു. അതനുസരിച്ച് എല്ലാ സംസ്ഥാനങ്ങളിലെയും സഹകരണ വകുപ്പുമായി നേരിട്ട് ഇടപെടാനുള്ള അവകാശം കേന്ദ്രസര്‍ക്കാറിന് ഉണ്ടാകുന്ന വിധമായിരുന്നു ഭേദഗതി. എന്നാല്‍ ഈ ഭേദഗതിയാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി റദ്ദാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്ന് സഹകരണ സംഘങ്ങളെ മാറ്റി പൊതുപട്ടികയിലാക്കാന്‍ നീക്കം നടക്കുന്നത്.

 

 

Latest