Connect with us

International

ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന വിലക്ക് നീട്ടി കാനഡ; മറ്റ് രാജ്യങ്ങള്‍ വഴി യാത്രയാകാം

Published

|

Last Updated

ഒട്ടാവ | ഇന്ത്യയില്‍ നിന്ന് നേരിട്ടുള്ള വിമാന സര്‍വീസ് വിലക്ക് നീട്ടി കാനഡ. ജൂലൈ 21 വരെയാണ് നിയന്ത്രണം നീട്ടിയിരിക്കുന്നത്. അതേസമയം, ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് മറ്റ് രാജ്യങ്ങള്‍ വഴി കണക്ഷന്‍ വിമാനങ്ങളില്‍ കാനഡയിലേക്ക് എത്താന്‍ തടസമുണ്ടാവുകയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കാനഡയിലേക്ക് എത്തുന്നതിന് മുമ്പെടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്നത്.

ഇന്ത്യയില്‍ നിന്നുള്ള കൊവിഡ് മോളിക്യുലാര്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കില്ലെന്ന് നേരത്തെ തന്നെ കാനഡ വ്യക്തമാക്കിയിട്ടുണ്ട്. കാനഡയില്‍ എത്തുന്നതിന് മുമ്പ് അവസാനമായി യാത്ര പുറപ്പെടുന്ന സ്ഥലത്ത് നിന്നുള്ള കൊവിഡ് പരിശോധനാ ഫലമാണ് ഓരോ യാത്രക്കാരനും സമര്‍പ്പിക്കേണ്ടത്.