Connect with us

Kerala

അഭയ കേസ് പ്രതികള്‍ക്ക് പരോള്‍; സര്‍ക്കാറിനും ജയില്‍ ഡി ജി പിക്കും ഹൈക്കോടതി നോട്ടീസ്

Published

|

Last Updated

കൊച്ചി | അഭയ കേസിലെ പ്രതികള്‍ക്ക് നിയമവിരുദ്ധമായി പരോള്‍ അനുവദിച്ചതായി ആരോപിച്ചുള്ള ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനും ജയില്‍ ഡി ജി പിക്കും ഹൈക്കോടതി നോട്ടീസ്. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സി ബി ഐ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ച് അഞ്ചുമാസം തികയും മുമ്പു തന്നെ പരോള്‍ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ചുള്ളതാണ് ഹരജി. ഈ സാഹചര്യത്തില്‍ പ്രതികളുടെ പരോള്‍ റദ്ദാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കോടതിയെ സമീപിച്ചത്.

പരോള്‍ അനുവദിച്ചത് സുപ്രീം കോടതി നിയോഗിച്ച ജയില്‍ ഹൈപവര്‍ കമ്മിറ്റിയാണെന്ന ജയില്‍ ഡി ജി പിയുടെ വിശദീകരണം കളവാണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

---- facebook comment plugin here -----

Latest