Connect with us

Kozhikode

സാമ്പത്തിക പുരോഗതി നേടാൻ ജ്ഞാന സമ്പദ് വ്യവസ്ഥ നിലവില്‍ വരണം: തോമസ് ഐസക്

Published

|

Last Updated

കോഴിക്കോട് | അഭ്യസ്ഥവിദ്യരായ യുവതയുടെ പ്രതീക്ഷകള്‍ക്കനുസരിച്ച്

കേരളത്തില്‍ സാമ്പത്തിക പുരോഗതിയുണ്ടാകണമെങ്കില്‍ ജ്ഞാന സമ്പദ് വ്യവസ്ഥ രൂപപ്പെടുത്തുകയും നിലവിലുള്ള സാമ്പത്തിക അടിത്തറ പൂര്‍ണമായും ഒഴിവാക്കി പ്രൊഫഷണലുകളുടെ നേതൃത്വത്തില്‍ നൂതന ആശയങ്ങള്‍ രൂപപ്പെടുത്തുകയും വേണമെന്ന് മുന്‍ ധനകാര്യമന്ത്രി  തോമസ് ഐസക് അഭിപ്രായപ്പെട്ടു. പ്രൊഫഷണല്‍ കാമ്പസ് വിദ്യാര്‍ഥികള്‍ക്കായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഓൺലൈൻ പ്രൊഫ്സമ്മിറ്റില്‍ സംവദിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ കൃഷിയിലും ചെറുകിട വ്യവസായങ്ങളിലും കാര്യമായ പുരോഗതിയുണ്ടാക്കാന്‍ നമുക്കായിട്ടില്ല. ഇത്‌കൊണ്ടാണ് ഉല്‍പാദനം താഴേക്ക് പോകുന്നത്. വൈജ്ഞാനിക മുന്നേറ്റത്തെ സാങ്കേതിക വിദ്യയാക്കി മാറ്റാനുള്ള ശ്രമങ്ങളുണ്ടാകണം. അതിനായി കേരളത്തില്‍ ഇന്നൊവേഷന്‍ ചലഞ്ച് പോലുള്ള പ്രോഗ്രാമുകള്‍ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സമ്മിറ്റിന്റെ രണ്ടാം ദിവസം നടന്ന ദ ഗോള്‍ഡന്‍ ലെഗസി, ദ സോവറിന്‍ റെമഡി, ഓഫ് ഇന്‍ഡിസ്‌പെന്‍സിബ്ള്‍ ബോണ്ട്, സ്‌റ്റോറി ഓഫ് ഗ്‌ളോറി എന്നീ സെഷനുകള്‍ക്ക് ഡോ.എം എ എച്ച് അസ്ഹരി, ബഷീര്‍ ഫൈസി വെണ്ണക്കോട്, ഡോ. ഫൈസല്‍ അഹ്‌സനി ഉളിയില്‍, എം മുഹമ്മദ് നിയാസ് നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest