Connect with us

Techno

ഹുവാവേ ബാന്‍ഡ് 6 ജൂലൈ 12 ന് ഇന്ത്യയില്‍ അവതരിപ്പിക്കും; ഹുവാവേ മിനി സ്പീക്കര്‍ സൗജന്യം

Published

|

Last Updated

ന്യൂഡല്‍ഹി | ഹുവാവേ സ്മാര്‍ട്ട് ബാന്‍ഡ് 6 ജൂലൈ 12ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. ആമസോണിലൂടെയാണ് ബാന്‍ഡ് ലഭ്യമാകുക. ജൂലൈ 12നും 14നുമിടയില്‍ സ്മാര്‍ട്ട് ബാന്‍ഡ് വാങ്ങുന്നവര്‍ക്ക് പ്രത്യേക ഓഫറുമായി ഹുവാവേ ബാന്‍ഡ് 6 ലഭ്യമാകുമെന്നാണ് ആമസോണ്‍ അറിയിച്ചിരിക്കുന്നത്. നാല് കളര്‍ ഓപ്ഷനുകളിലാണ് ഹുവാവേ സ്മാര്‍ട്ട് ബാന്‍ഡ് ലഭിക്കുക. 4,490 രൂപ വില വരുന്ന ഹുവാവേ ബാന്‍ഡ് 6 ജൂലൈ 12 നും ജൂലൈ 14 നും ഇടയില്‍ വാങ്ങുന്നവര്‍ക്ക് 1,999 രൂപ വിലയുള്ള ഹുവാവേ മിനി സ്പീക്കര്‍ സൗജന്യമായി ലഭിക്കും.

ഹുവാവേ ബാന്‍ഡ് 6 നായി ആമസോണ്‍ ഒരു പ്രത്യേക മൈക്രോസൈറ്റും നിര്‍മിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ ഹാര്‍ട്ട്റേറ്റ് മോണിറ്ററിങ്, എസ് പി 02 ലെവലുകള്‍, സ്ട്രെസ് എന്നിവ നിരീക്ഷിക്കാന്‍ സ്മാര്‍ട്ട് ബാന്‍ഡിലൂടെ സാധിക്കുമെന്നാണ് വിവരം. 96 വര്‍ക്ക്ഔട്ട് മോഡുകള്‍, സ്ത്രീകളുടെ ഹെല്‍ത്ത് ട്രാക്കിംഗ് ഫീച്ചറുകള്‍ എന്നിവയും അറിയാന്‍ സാധിക്കും.

ഹുവാവേ ബാന്‍ഡ് 6ന്റെ സവിശേഷതകള്‍:
1.47 ഇഞ്ച് അമോലെഡ് ഫുള്‍ വ്യൂ കളര്‍ ഡിസ്‌പ്ലേ, 64 ശതമാനം സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ, 282 പി പി ഐ പിക്സല്‍ ഡെന്‍സിറ്റി, ഹുവായ് ബാന്‍ഡ് 6 ന്റെ സ്‌ക്രീന്‍ അതിന്റെ മുന്‍ഗാമിയായ ഹുവായ് ബാന്‍ഡ് 4 നേക്കാള്‍ 148 ശതമാനം വലുതാണ്, യുവി-ട്രീറ്റഡ് സിലിക്കണ്‍ സ്ട്രാപ്പ്, ഭാരം വെറും 18 ഗ്രാം, രണ്ടാഴ്ച വരെ ബാറ്ററി ലൈഫ്, അഞ്ച് മിനുട്ട് ചാര്‍ജ് ചെയ്താല്‍ രണ്ട് ദിവസത്തെ ബാറ്ററി ലൈഫ്, ഹാര്‍ട്ട്റേറ്റ് മോണിറ്ററിങ്, ട്രൂ സ്ലീപ്പ് 2.0 സ്ലീപ്പ് മോണിറ്ററിംഗ്, കമ്പനിയുടെ ട്രൂറെലാക്സ് സ്ട്രെസ് മോണിറ്ററിംഗ് സാങ്കേതികവിദ്യ, ഫിറ്റ്നസ് ബാന്‍ഡിന് സ്പോ 2 ബ്ലഡ്-ഓക്സിജന്‍ സാച്ചുറേഷന്‍ മോണിറ്ററിംഗ് എന്നിവയാണ് ഹുവാവേ ബാന്‍ഡ് 6 ന്റെ സവിശേഷതകള്‍.

ഇതില്‍ മെന്‍സ്ട്രുള്‍ സൈക്കിള്‍ ട്രാക്കിംഗ്, ഫോണിലൂടെ മ്യൂസിക് പ്ലേ ചെയ്യുന്നത് നിയന്ത്രിക്കാനുള്ള കഴിവ്, ഓട്ടം, നീന്തല്‍, എലിപ്റ്റിക്കല്‍, റോയിംഗ്, ട്രെഡ്മില്‍ എന്നിവ ഉള്‍പ്പെടുന്ന 96-ലധികം വര്‍ക്ക്ഔട്ട് മോഡുകളും ഉണ്ട്. കൂടാതെ അപ്ലിക്കേഷന്‍ നോട്ടിഫിക്കേഷനുകള്‍, ഇന്‍കമിംഗ് കോളുകള്‍ക്കും സന്ദേശങ്ങള്‍ക്കുമുള്ള അലേര്‍ട്ടുകള്‍, കാലാവസ്ഥാ അപ്‌ഡേറ്റുകള്‍ എന്നിവയും സ്മാര്‍ട്ട് ബാന്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest