National
ഡല്‍ഹിയില്‍ വന്‍ ലഹരി വേട്ട; 2500 കോടിയുടെ ഹെറോയ്ന്‍ പിടികൂടി

ന്യൂഡല്‍ഹി | ഡല്‍ഹിയില്‍ 2500 കോടി രൂപയുടെ മയക്ക്മരുന്ന് പിടിച്ചു. ഫരീദാബാദിലെ ഒരു വീട്ടില്‍ നിന്നാണഅ 354 കിലോഗ്രാം ഹെറോയ്ന്‍ കണ്ടെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കശ്മീരിലെ അനന്ത്നാഗ് നിവാസിയും അഫ്ഗാന്‍ സ്വദേശിയുമായ ഹസ്രത് അലി, പഞ്ചാബിലെ ജലന്ധര്‍ സ്വദേശികളായ റിസ്വാന്‍ അഹ്മദ്, ഗുര്‍ജോത് സിംഗ്, ഗുര്‍ദീപ് സിംഗ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അഫ്ഗാനിസ്ഥാനില്‍ നിന്ന് രാസവസ്തു എത്തിച്ച് മധ്യപ്രദേശിലെ ഷിവ്പുരിയിലെ ഫാക്ടറിയിലാണ് ഹെറോയ്ന്‍ നിര്‍മിച്ചുവന്നത്.ഈ മാഫിയയുടെ മുഖ്യ ആസൂത്രകന്‍ നവ്പ്രീത് സിംഗ് പോര്‍ച്ചുഗലില്‍ നിന്നാണ് ഇത് നിയന്ത്രിക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
---- facebook comment plugin here -----