Kerala
വണ്ടിപ്പെരിയാര്‍ കേസ്; മകളുടെ മരണം രാഷ്ട്രീയവത്ക്കരിക്കേണ്ടെന്ന് പിതാവ്

ഇടുക്കി | വണ്ടിപെരിയാറില്‍ ആറ് വയസുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കി കൊന്ന സംഭവം രാഷ്ട്രീയവത്ക്കരിക്കാനുള്ള നീക്കത്തിനെതിരെ പെണ്‍കുട്ടിയുടെ പിതാവ് രംഗത്ത്. ഡി വൈ എഫ് ഐ പ്രവര്‍ത്തകന്‍ എന്ന രീതിയില്‍ ഉള്ള ഒരു പരിഗണനയും സംരക്ഷണവും പ്രതി അര്‍ജുന് ലഭിച്ചിട്ടില്ല. മൂന്ന് ദിവസത്തിനുള്ളില്‍ പ്രതിയെ പിടിച്ചത് പോലീസിന്റെ മികവാണ് കാണിച്ചത്. അന്വേഷണത്തില്‍ തൃപ്തനാണ്. പ്രതിക്ക് പരമാവിധി ശിക്ഷ ലഭിക്കണം. ഒരിക്കലും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നതെന്നും സ്വന്തം മകനെ പോലെയാണ് അര്‍ജുനെ കണ്ടതെന്നും പിതാവ് പറഞ്ഞു.
അര്‍ജുന്‍ ഡി വൈ എഫ് ഐയുടെ വലിയ നേതാവെന്നും അല്ല. പോലീസിന് ദുരൂഹത തോന്നിയതിനാലാണ് കൂടുതല്‍ അന്വേഷണം നടന്നതെന്നും പിതാവ് പറഞ്ഞു. കേസില്‍ യൂത്ത് കോണ്‍ഗ്രസും ബി ജെ പിയും പ്രതിക്ക് സി പി എം സംരക്ഷണം കൊടുക്കുന്നതായി ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് മറുപടി നല്‍കുമ്പോഴാണ് പെണ്‍കുട്ടിയുടെ പിതാവ് ഇത് നിഷേിച്ചത്.