Kerala
കരിപ്പൂരില്‍ രണ്ടരക്കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട് | കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും രണ്ടരക്കിലോ സ്വര്‍ണം പിടികൂടി. രണ്ടരക്കിലോ സ്വര്‍ണമിശ്രിതമാണ് ചൊവ്വാഴ്ച രാവിലെ പിടികൂടിയത്. സംഭവത്തില്‍ ബഹ്റൈനില്‍ നിന്ന് വന്ന കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി റാഷിദിനെ കസ്റ്റംസ് വിഭാഗം കസ്റ്റഡിയിലെടുത്തു. സ്വര്‍ണമിശ്രിതം പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി കാലുകളിലും മറ്റു ശരീരഭാഗങ്ങളും കെട്ടിവെച്ചാണ് കടത്താന്‍ ശ്രമിച്ചത്. 90 ലക്ഷം രൂപ വിലമതിക്കുന്നതാണ് സ്വര്‍ണം.
---- facebook comment plugin here -----