Kerala
കിറ്റെക്‌സ്: വ്യവസായത്തിന് അനുകൂല സാഹചര്യമൊരുക്കണം; പരിശോധനാ റിപ്പോര്‍ട്ട് വാണിജ്യ ഡയറക്ടര്‍ക്ക് കൈമാറി

കൊച്ചി | കിറ്റെക്‌സ് മാനേജ്‌മെന്റിന്റെ പരാതികള്‍ രേഖപ്പെടുത്തിയ പരിശോധനാ റിപ്പോര്‍ട്ട് ജില്ലാ വ്യവസായ ജനറല്‍ മാനേജര്‍ ബിജു പി എബ്രഹാം വ്യവസായ വാണിജ്യ ഡയറക്ടര്‍ക്ക് കൈമാറി. ആശങ്കകള്‍ നീക്കി സ്ഥാപനത്തിന് വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ അനുകൂലമായ സാഹചര്യമുണ്ടാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
കിറ്റെക്‌സിലെത്തി എം ഡി. സാബു എം ജേക്കബുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഉദ്യോഗസ്ഥര്‍ വ്യവസായ വാണിജ്യ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
മലിനീകരണ നിയന്ത്രണത്തില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ നിന്ന് മെമ്മോ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അഥവാ നിയമലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കാനുള്ള അവസരം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
---- facebook comment plugin here -----