Connect with us

Kerala

പുഴയില്‍ മുങ്ങിമരിച്ച യുവാവിന്റെ മൃതദേഹം കരയ്‌ക്കെത്തിക്കുന്നതിനിടെ കുഴഞ്ഞുവീണയാള്‍ മരിച്ചു

Published

|

Last Updated

കോടഞ്ചേരി | കോടഞ്ചേരി ചെമ്പുകടവ് ചാലിപ്പുഴയില്‍ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കരയ്‌ക്കെത്തിക്കുന്നതിനിടെ വെള്ളത്തില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു. പുലിക്കയം സ്വദേശി ജയപ്രകാശ് ആണ് മരിച്ചത്. ഒഴുക്കില്‍ പെട്ട് കാണാതായ കിണാശ്ശേരി സ്വദേശി അന്‍സാറിന്റെ മൃതദേഹം കരയ്ക്ക് എത്തിക്കുന്നതിനിടെയാണ് ജയപ്രകാശ് കുഴഞ്ഞുവീണത്.
പെരുവയല്‍ സ്വദേശിനി ആഇശ നഷ്‌ലിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.

ഇന്നലെ ഉച്ചക്ക് ശേഷമാണ് സഹോദരിമാരുടെ മക്കളായ ഫയാസ്, അന്‍സാര്‍, ഇര്‍ഷാദ്, ഇര്‍ഷാദിന്റെ ഭാര്യ ആഇശ നഷ്ലിന്‍ എന്നിവര്‍ ചാലിപ്പുഴയില്‍ കുളിക്കാനിറങ്ങിയത്. പെട്ടെന്നെത്തിയ മലവെള്ളത്തില്‍ ഇവര്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു ഫയാസ്, ഇര്‍ഷാദ് എന്നിവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും നഷ്‌ലിനും അന്‍സാറും മുങ്ങിപ്പോയി.

---- facebook comment plugin here -----

Latest