Kerala
ലുലു മാളില്‍നിന്നും കണ്ടെടുത്ത തോക്ക് ചൈനീസ് മോഡല്‍; ലൈസന്‍സിയെ കണ്ടെത്താന്‍ കേന്ദ്ര സഹായം തേടും

കൊച്ചി | രണ്ട് മാസം മുമ്പ് ലുലു മാളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ തോക്ക് ചൈനീസ് മോഡലെന്നു തിരിച്ചറിഞ്ഞു. 1962ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9ാാ പിസ്റ്റള്‍ ആണ് കണ്ടെത്തിയത്. ബാലിസ്റ്റിക് പരിശോധനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.
സീരിയല്‍ നമ്പര്‍ പ്രകാരം തോക്കിന് കേരളത്തില്‍ നിന്നും ലൈസന്‍സ് ലഭിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇതോടെ 1962ലെ സീരിയല്‍ നമ്പറിലുള്ള തോക്കിന്റെ ലൈസന്‍സിയെ കണ്ടെത്താന്‍ പോലീസ് കേന്ദ്ര സഹായം തേടാന്‍ തീരുമാനിച്ചു.
കഴിഞ്ഞ ഏപ്രിലില്‍ ലുലു മാളില്‍ സാധനങ്ങള്‍ എടുക്കുന്ന ട്രോളിയില്‍ ഉപേക്ഷിച്ച നിലയിലാണ് തോക്ക് കണ്ടെത്തിയത്. മാളിലെ ശുചീകരണ തൊഴിലാളികളാണ് തോക്ക് കണ്ടത്.
സംഭവത്തില്‍ ഒരാളെ നേരെത്തെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് ഇതുമായി ബന്ധമില്ലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതിനെ തുടര്‍ന്ന് വിട്ടയക്കുകയായിരുന്നു