Connect with us

Kerala

അധ്യാപക നിയമനം ഉടൻ; ഉത്തരവ് ലഭിച്ചവർക്ക് ജോലിയിൽ പ്രവേശിക്കാൻ അനുമതി

Published

|

Last Updated

തിരുവനന്തപുരം | സ്കൂൾ അധ്യാപകരായി നിയമന ഉത്തരവ് ലഭിച്ചവരെ ഉടൻ ജോലിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ തീരുമാനം. സ്കൂൾ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

യോഗത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി. പി ജോയ്, ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ആർ.കെ. സിംഗ്, പൊതുവിദ്യാഭ്യാസ സെക്രട്ടറി മുഹമ്മദ് ഹനീഷ്, ഡയറക്ടർ ജനറൽ ഓഫ് എഡ്യുക്കേഷൻ കെ ജീവൻ ബാബു തുടങ്ങിയവർ പങ്കെടുത്തു.

---- facebook comment plugin here -----

Latest