Ongoing News
മലയാളി താരം സജന്‍ പ്രകാശിന് ഒളിംപിക് യോഗ്യത

തിരുവനന്തപുരം | മലയാളി നീന്തല്‍ താരം സജന്‍ പ്രകാശിന് ടോക്യോ ഒളിംപിക്‌സില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചു. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പിലാണ് മികച്ച പ്രകടനത്തോടെ സജന്‍ യോഗ്യത നേടിയത്.
200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈയിലാണ് സജന്‍ ഒളിംപിക് യോഗ്യത നേടിയത്. യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ എ മാര്‍ക്ക് അദ്ദേഹം നേടി. ഈ മാര്‍ക്ക് നേടുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് സജന്‍.
---- facebook comment plugin here -----