National
മകന് 18 വയസായാലും ജീവനാംശം നല്‍കണം; സുപ്രധാന വിധിയുമായി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി | വിവാഹ മോചനം നേടിയ പിതാവുമായി ഉണ്ടാക്കിയ ഉടമ്പടി മകന് 18 വയസ് ആകുന്നതോടെ അവസാനിക്കുമെന്ന മുന്‍കാല വിധി റദ്ദ് ചെയ്ത് ഡല്‍ഹി ഹൈക്കോടതി. മകന് പതിനെട്ട് വയസായതോടെ ചിലവിലേക്കായി തുക നല്‍കുന്നത് അവസാനിപ്പിക്കാന്‍ 2018 ല്‍ അനുമതി നല്‍കിയ കോടതി വിധിയാണ് റദ്ദ് ചെയ്തത്. മകന്‍ ജോലി ചെയ്ത സമ്പാദിക്കാന്‍ ആരംഭിക്കുന്നത് വരെ മകന്റെ ചെലവിലേക്കായി മുന്‍ഭാര്യക്ക് 15000 രൂപ നല്‍കുന്നത് തുടരണമെന്ന് പിതാവിനോട് കോടതി ഉത്തരവിട്ടു.
വര്‍ധിച്ചുവരുന്ന ജീവിതച്ചെലവ് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും കുട്ടികളെ പഠിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നതിന്റെ മുഴുവന്‍ ബാധ്യതയും മാതാവില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്നും വിവാഹമോചനം നേടിയാലും പിതാവ് പണം നല്‍കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ പറയുന്നു
2018 ലെ വിധി എതിര്‍ത്തുകൊണ്ട് സ്ത്രീ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് പുതിയ വിധി. 18 വയസ്സായതോടെ മകന്റെ ഉത്തരവാദിത്വം പിതാവ് ഏല്‍ക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ കോടതി വിധിച്ചിരുന്നത്. എന്നാല്‍ ഈ വിധി റദ്ദ് ചെയ്താണ് പിതാവ് ചെലവ് വഹിക്കണമെന്ന് കോടതി വ്യക്തമാക്കിയത്.