Connect with us

Covid19

മൂന്ന് മാസത്തിന് ശേഷം അരലക്ഷത്തില്‍ താഴെ കൊവിഡ് കേസുകള്‍

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം തംരഗത്തില്‍ നിന്നും രാജ്യം പുറത്തുകടക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസാണ് കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായത്. ഇന്നലെ 42,640 കേസുകള്‍ സ്ഥിരീകരിച്ചപ്പോള്‍ 1,167 മരണങ്ങളാണുണ്ടായത്. രാജ്യത്ത് ഒരു സംസ്ഥാനത്തും ഇന്നലെ പതിനായിരത്തിന് മുകളില്‍ കേസുകളില്ല. കേസുകള്‍ക്കൊപ്പം മരണ നിരക്കും കുറഞ്ഞത് വലിയ ആശ്വാസമാണ്.

രാജ്യത്തെ രോഗമുക്തി 96.49 ശതമാനത്തിലെത്തി. ടെസ്റ്റ് പോസറ്റിവിറ്റി 3.21 ശതമാനമായി കുറഞ്ഞതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്ത് 2,99,77,861 കേസുകളും 3,89,302 മരണങ്ങളുമുണ്ടായി. ആകെ രോഗികളില്‍ 2,89,26,038 പേര്‍ രോഗമുക്തി കൈവരിച്ചു. 6,62,521 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

മഹാരാഷ്ട്രയില്‍ 6270, കേരളത്തില്‍ 7449, കര്‍ണാടകയില്‍ 4867, തമിഴ്‌നാട്ടില്‍ 7427 കേസുകളാണ് ഇന്നലെയുണ്ടായത്. മഹാരാഷ്ട്രയില്‍ 352, കേരളത്തില്‍ 94, കര്‍ണാടകയില്‍ 142, തമിഴ്‌നാട്ടില്‍ 189 മരണങ്ങള്‍ ഇന്നലെയുണ്ടായി.

Latest