National
പ്രേതബാധയുടെ പേരില്‍ ഏഴ് വയസുകാരനെ മര്‍ദിച്ച് കൊലപ്പെടുത്തി

ചെന്നൈ | അന്ധവിശ്വാസത്തിന്റെ പേരില്‍ ഏഴു വയസ്സുകാരനെ മാതാവും അവരുടെ സഹോദരിമാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. തമിഴ്നാട് തിരുവണ്ണാമലൈ ജില്ലയിലെ കണ്ണമംഗത്താണ് ദാരുണ സംഭവം .
സംഭവത്തില്‍ കുട്ടിയുടെ അമ്മ തിലഗവതി, അവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ ശരീരത്തില്‍ കയറിയ പ്രേതബാധ ഒഴിപ്പിക്കാനാണ് മര്‍ദ്ദിച്ചതെന്നാണ് ഇവര്‍ പോലീസിനോട് പറഞ്ഞത്.
കുട്ടിയെ മൂന്ന് സ്ത്രീകള്‍ മര്‍ദ്ദിക്കുന്നതായി നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് എത്തിയെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം വെല്ലൂര്‍ ആശുപത്രിയിലേക്ക് മാറ്റി.
---- facebook comment plugin here -----