Connect with us

Business

ഇ പി എഫ്, പെന്‍ഷന്‍ അക്കൗണ്ടുകള്‍ വേര്‍തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന് (ഇ പി എഫ് ഒ) കീഴിലുള്ള പി എഫ്, പെന്‍ഷന്‍ അക്കൗണ്ടുകള്‍ വേര്‍തിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. കോടിക്കണക്കിന് തൊഴിലാളികളുടെയും ജീവനക്കാരുടെയും അക്കൗണ്ടുകളാണ് ഇങ്ങനെ വേര്‍തിരിക്കുക. പെന്‍ഷന്‍ പരിഷ്‌കരണത്തിന്റെ ഭാഗമായാണ് നടപടി.

തൊഴിലാളികള്‍ക്ക് പ്രത്യേകം പെന്‍ഷന്‍ അക്കൗണ്ട് ഉണ്ടെങ്കില്‍ പി എഫും പെന്‍ഷനും ഒന്നിച്ച് പിന്‍വലിക്കില്ലെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. സാധാരണ പി എഫ് തുക പിന്‍വലിക്കുമ്പോള്‍ പെന്‍ഷന്‍ ഫണ്ടും പിന്‍വലിക്കാറുണ്ട്. ഒറ്റ അക്കൗണ്ട് ആയതിനാലാണിത്.

കൊവിഡ് മഹാമാരി തുടങ്ങിയത് മുതല്‍ കോടിക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതിനാല്‍ പലരും ഇങ്ങനെ വ്യാപകമായി പി എഫ് തുക പിന്‍വലിക്കുന്നുണ്ട്. മെയ് 31 വരെ 76.3 ലക്ഷം തൊഴിലാളികള്‍ ഇങ്ങനെ പണം പിന്‍വലിച്ചിട്ടുണ്ട്. കൊവിഡ് അഡ്വാന്‍സ് എന്ന പേരില്‍ തിരിച്ചടക്കേണ്ടതില്ലാത്ത പിന്‍വലിക്കല്‍ പദ്ധതി ഇ പി എഫ് ഒ അവതരിപ്പിച്ചിരുന്നു.

---- facebook comment plugin here -----

Latest