Connect with us

Covid19

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക്ഡൗണ്‍. അവശ്യമേഖലയ്ക്കു മാത്രമാണ് ഇളവ്. അത്യാവശ്യത്തിനു പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം. ഹോട്ടലുകളില്‍നിന്ന് പാഴ്‌സല്‍, ടേക്ക് എവേ അനുവദിക്കില്ല. ഹോം ഡെലിവറി മാത്രം.

മെഡിക്കല്‍ സ്റ്റോറുകള്‍, പാല്‍ വിതരണം. പലചരക്ക്, പച്ചക്കറി കടകള്‍, മത്സ്യ-മാംസ വില്‍പ്പനശാലകള്‍, ബേക്കറി രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ തുറക്കാം. നിര്‍മാണ മേഖലയിലുള്ളവര്‍ക്ക് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവര്‍ത്തിക്കാം. ട്രെയിന്‍, വിമാന ടിക്കറ്റുകളും മറ്റു രേഖകളുമുണ്ടെങ്കില്‍ യാത്രാനുമതി. വാക്‌സിന്‍ എടുക്കാന്‍ യാത്ര ചെയ്യാം. ഐ ടി കമ്പനി ജീവനക്കാര്‍, രോഗികളുടെ കൂട്ടിരിപ്പുകാര്‍ എന്നിവര്‍ക്ക് യാത്രാനുമതിയുമുണ്ട്.

 

---- facebook comment plugin here -----

Latest